വിഷുപ്പക്ഷിയുടെ വിത്തും കൈകോട്ടും
വിഷുപ്പക്ഷിയുടെ വിത്തും കൈകോട്ടും
സ്വര്‍ഗ്ഗ സദസ്സിലെ ഗായകനോ അതോ
ഇന്ദ്രസദസ്സിലെ ഗായികയോ
ശ്രവണ മാധുര്യമീ നാദമെങ്കിലും നിന്‍റെ
നാദത്തിന്‍ ഗമനം അജ്നാതമല്ലോ
സംഗീതം നിന്നുടെ ജന്മ സാഫല്യമോ
ചൊല്ലിത്തരുന്നത് ആരെന്നു ചൊല്ലുമോ
മൂളുമോ ചെവിയിലായ് ഒരു വട്ടമെങ്കിലും
വിഷുക്കൈ നീട്ടങ്ങള്‍ ആകട്ടെ ദക്ഷിണ
മഞ്ഞപ്പൂക്കളോടാണോ നിനക്കിഷ്ട്ടം
കൊന്നപ്പൂക്കള്‍ തന്‍ പന്തലുയര്‍ത്ത്തട്ടെ
പൂത്തിരി പ്രഭയാല്‍ ദീപം തെളിച്ചിടാം
പൊന്‍ വെള്ളരിക്കയാല്‍ വെച്ചിടാം പച്ചടി
കൂട് വിട്ടോടിയെന്‍ പൂമുഖത്തെത്തുമോ
പട്ടു വിരിപ്പ് വിരിച്ചെതിരേറ്റിടാം
യവനികക്കുള്ളിലായ് മാര്‍ഗയുന്നതെന്തിനായ്
കാണട്ടെ നിന്നുടെ ദിവ്യമാം പൂമുഖം
എങ്ങുന്നു വന്നു നീ എങ്ങോട്ട് പോണു നീ
എന്തിനായ് വന്നു ഈ വിത്തും കൈകോട്ടുമായ്
വിഷുവിന്ടെ നാളുകള്‍ വന്നു ചേരുന്നെന്ന്
ഓതുകയല്ലെയീ പക്ഷി തന്‍ കര്‍മ്മവും
@@@@@@@
2 comments:
എങ്ങുന്നു വന്നു നീ എങ്ങോട്ട് പോണു നീ
എന്തിനായ് വന്നു ഈ വിത്തും കൈകോട്ടുമായ്
വിഷുവിന്ടെ നാളുകള്‍ വന്നു ചേരുന്നെന്ന്
ഓതുകയല്ലെയീ പക്ഷി തന്‍ കര്‍മ്മവും
nannayi...chithravum athi manoharam ketto...
Hi Kannan, Thanks for your valuable comments. Nice to meet you. Sivan
Post a Comment