Sunday 21 June 2009

ആശിച്ച ആശകള്‍

അന്ത്യശ്വാസമടുത്തു എന്റെ അമ്മക്ക്
എന്നതറിഞ്ഞ നേരം ആശിച്ചു പോയ്‌ ഒരു മാത്ര
അമ്മക്കൊരു ശ്വാസമായ്‌ തീരുവാനായ്‌

പുക തുമ്മും വിറകിന്‍ അടിയിലാണ് എന്നമ്മ
എന്നതറിഞ്ഞ നേരം ആശിച്ചു പോയ്‌ ഒരു മാത്ര
അതിലൊരു വിറകായ്‌ ഉരുകുവാനായ്‌

അഗ്നിജ്വാലകള്‍ എന്നമ്മയെ പൊതിയുന്നു
എന്നതറിഞ്ഞ നേരം ആശിച്ചു പോയ്‌ ഒരു മാത്ര
അതിലൊരു നാളമായ്‌ എരിയുവാനായ്

വെണ്ണീറും അസ്ഥിയുമായ്‌ തീര്‍ന്നു എന്നമ്മ
എന്നതറിഞ്ഞ നേരം ആശിച്ചു പോയ്‌ ഒരു മാത്ര
അസ്ഥിയേന്തും മണ്‍കുടമാകുവാനായ്‌

അമ്മ തന്നസ്തി ഉണ്ടൊഴുക്കിയ മണ്‍കുടത്തില്‍
എന്നതറിഞ്ഞ നേരം ആശിച്ചു പോയ്‌ ഒരു മാത്ര
ഒഴുകുമാ ജലനിരപ്പാകുവാനായ്‌

വിട്ടു പോയ്‌ എന്നമ്മ എന്നേക്കുമായ്
എന്നതറിഞ്ഞ നേരം ആശിച്ചു പോയ്‌ ഒരു മാത്ര
അമ്മ തന്നമ്മയായ് തീരുവാനായ്

എത്തും എന്ടമ്മ അച്ഛന്ടെ അരികിലേക്ക്
എന്നതറിഞ്ഞ നേരം ആശിച്ചു പോയ്‌ ഒരു മാത്ര
വിട്ടുപോയെന്‍ അച്ഛനെ കാണുവാനായ്

ദേവീ നാമം ജപിച്ച എന്നമ്മയെ ദേവി വിളിക്കും
എന്നതറിഞ്ഞ നേരം ആശിച്ചു പോയ്‌ ഒരു മാത്ര
ദേവീ സാമിപ്യത്തില്‍ കാണുവാനായ്

അന്ത്യമായ്‌ ഒരിറ്റു തുളസീ നീര്‍ ഏകിയില്ല
എന്നതറിഞ്ഞ നേരം ആശിച്ചു പോയ്‌ ഒരു മാത്ര
സ്വര്‍ഗ്ഗവാതില്‍ തുറന്നു അതേകുവനായ്
@@@@@@@

10 comments:

മനസിലെ വരികൾ 21 June 2009 at 04:18  

valarey nannyirikkunnu shivettante srishitikal ellam...enthu kondu ithu pm site il post cheyyunnilla?

JIGISH 21 June 2009 at 07:01  

അമ്മയോടുള്ള സ്നേഹം ഒരു തെളിനീരായി
ഒഴുകുന്നു..ഈ കവിതയിലുടനീളം...
യെസ്..ഇനിയുമെഴുതണേ..

SHEEJITH PACHENI 21 June 2009 at 09:13  

Nalla varigal............... Touching anu........

ms 21 June 2009 at 22:35  

shivettaaaa
manasonnu pidanhu
divathinu nanni paranhu
iinum entamma ente koodeundalloooooooooooo

സന്തോഷ്‌ പല്ലശ്ശന 22 June 2009 at 04:59  

ശിവേട്ടാ ഈ കവിതയില്‍ ഞാന്‍ കാണുന്നത്‌ ശിവേട്ടനും ശിവേട്ടന്‍റേ വിങ്ങുന്ന മനസ്സും മാത്രമാണ്‌ കവിതയിലെ രചനാപരമായ മികവിനേയും ബിംബങ്ങളുടെ മിഴിവിനേയും ഒന്നു ഇവിടെ പറയുന്നില്ല കാരണം ഞാനും ശിവേട്ടനെ പോലെ ഒരു പാവം മനുഷ്യനാണ്‌. മനസ്സിലുള്ളത്‌ അങ്ങിനെ തന്നെ എഴുതുക അമ്മയുടെ മുലപ്പാലുപോലെ പരിശുദ്ധമായ കവിത അതുകൊണ്ട്‌ എഴുതുക മനസ്സുതുറന്ന്‌ ....സത്യസന്ദമായി....

ഹരി.... 22 June 2009 at 08:28  

onnum parayanilla siveta...........entha ithinu parayuka..........

പി. ശിവപ്രസാദ്‌ / മൈനാഗന്‍ 22 June 2009 at 08:30  

SivEtta,
ithuthanne 'gadyaththilaakkiyaal' kooduthal nannaayEne. onnukil padyam allenkil gadyam. ranTinum madhyaththiluLLa yaathra kavithaye vazhithetikkumennu enikku bhayam.

sasnEham...

grkaviyoor 27 August 2009 at 06:47  

മനസ്സിലാകെ നോവ്‌ സൃഷ്ടിച്ചു കവിതയിലുടെ
ഗതകാല സമരണ ഉണര്‍ത്തിയ കവിക്ക്‌ നന്ദി