Wednesday, 17 June 2009



ആല്‍മരത്തിന്റെ പ്രണയലേഖനങ്ങള്‍
ഒരു കല്യാണചെക്കന്ടെ തലയെടുപ്പോടെ
മുടി എല്ലാം വിടര്‍ത്തി
ആടി ഉലഞ്ഞു നില്‍ക്കുന്ന ആല്‍മരം


ആല്‍മരത്തിനെ
താങ്ങി നില്‍ക്കുന്നത് ആരാ
ഈ ഞാനല്ലേ ??

നാഗങ്ങള്‍ ഇഴയുന്ന പോലെ
വേരുകള്‍ ഭൂമിയിലേക്ക് ഇറങ്ങി വന്ന്
ഒരു താലി കൊണ്ടു എന്ന പോലെ എന്നെ
കെട്ടി പുണര്‍ന്നു നില്‍ക്കുന്ന കാണുന്നില്ലേ?

എപ്പൊഴും കുളിര്‍ക്കാറ്റു ഏകിടുന്ന
ഇലകളുടെ മര്‍മ്മര ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍
അവര്‍ക്ക് എന്നോട്
എന്തോ പറയാനുള്ള പോലെ തോന്നുന്നില്ലേ ??

ചിലപ്പോള്‍ ഇലകള്‍ കൊഴിഞ്ഞു
എന്റെ ദേഹത്ത് വീഴുമ്പോള്‍
അവര്‍ എന്നോടുള്ള പ്രണയത്താല്‍
എനിക്ക് പ്രണയ ലേഖനങ്ങള്‍
എഴുതി അയക്കുകയല്ലേ
എന്ന് പോലും ഞാന്‍ സംശയിക്കുന്നു

പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന
ആല്‍മരത്തിലെ എല്ലാ ഇലകളും
അപ്പോള്‍ എന്റെ
നാളത്തെ പ്രണയലേഖനങ്ങള്‍ അല്ലെ?

ആല്‍മരത്തിനെ പ്രദക്ഷിണം വെക്കാന്‍
വരുന്ന ഭക്തര്‍ എന്റെ ദേഹത്ത് കൂടെ
ചവുട്ടി നടന്നു പോകുമ്പോള്‍
നല്ല മൃദുലത തോന്നുന്നില്ലേ ??

എന്റെ പ്രാണേശ്വരന്‍ എഴുതിയ
പ്രണയലേഖനങ്ങളുടെ മേല്‍
ചവുട്ടി അവയിലെ
അക്ഷരങ്ങള്‍ നശിപ്പിക്കരുതേ
@@@@@@


Read more...

Sunday, 14 June 2009


അമ്മയോടൊരു യാത്രാമൊഴി
എന്നാണിനിയെന്റെ അമ്മയെ കാണുക-
യെന്നോര്‍ത്ത്തെന്‍ ഉള്ളു പിടഞ്ഞിടുന്നു
അന്നവസാനമാ കാല്‍കളില്‍ തൊട്ടപ്പോ-
ഴെന്നുടെ കണ്പീലികള്‍ നനഞ്ഞു

യാത്രാമൊഴിയിത്ര ശോകം നിറഞ്ഞതെ-
ന്നത്രയും നാള്‍ എനിക്കറിയില്ലല്ലോ
ഇത്രയടുപ്പമുന്ടെന്നമ്മയോടെനി-
ക്കെത്ര പറഞ്ഞാലും മതി വരില്ല

മങ്ങിത്തുടങ്ങിയ കണ്‍കളില്‍ നോക്കി ഞാന്‍
തേങ്ങിക്കരഞ്ഞുപോയോട്ടു നേരം
ച്ചുക്കിച്ചുളുങ്ങിയാ കൈകള്‍ രണ്ടും എന്റെ
വിങ്ങുന്ന തലയില്‍ വെച്ച്ചെന്നമ്മ

ഉമ്മകള്‍ നല്‍കി ഞാനാകൈകള്‍ രണ്ടിലും
അമ്മയോടോതി ഞാന്‍ പോയ്‌ വരട്ടെ
വിമ്മിഷ്ട്ടമെല്ലാം ഒളിപ്പിച്ചു വെച്ചു കൊ-
ണ്ടമ്മ നല്‍കി എനിക്കാശംസകള്‍

വീട്ടില്‍ തിരിച്ചെത്തിയെന്നാലുമിന്നെനി-
ക്കൊട്ടുനേരം പോലും ശാന്തിയില്ല
പട്ടു പോലുള്ലൊരെന്നമ്മയെ കാണാതെ
പെട്ടുപോയ്‌ ഞാനിനീ മരുഭൂമിയില്‍

ഉറക്കം തരുമെന്‍ നിദ്ര തന്‍ ദേവിയും
മറന്നു പോയോ തന്‍ കാടാക്ഷമേകാന്‍
പറന്നു പോയ്‌ നല്‍കുമോ നിദ്രയെന്ദമ്മക്കു
പറയൊന്ന് വെച്ചിടാം നേദ്യമായി

ശിവകാശിയില്‍ തന്ടെ വാസം ഉറപ്പിച്ചി-
ട്ടവകാശമെല്ലാമെന്നമ്മക്കു നല്കിയ
പാവമാം അച്ഛന്ടെ സ്ഥാനത്ത് നിന്നുകൊ-
ണ്ടാവതെല്ലാം അമ്മ ചെയതുവല്ലോ

കണ്ണുനീരാല്‍ കഴുകട്ടെ ഞാനാപാദം
വെണ്ണ പോലലിയട്ടെ വേദനകള്‍
കണ്ണികള്‍ അറ്റ് പോകാതെയിരിക്കുവാന്‍
കണ്ണുകള്‍ പൂട്ടി ഞാന്‍ കേണിടട്ടെ

@@@@@@@@@@




Read more...

നെല്ക്കതിരിന്ടെ ദുഖം



പാടത്തെ നെല്‍കതിരുകള്‍ എല്ലാം
ഭൂമിയെ പുണരാന്‍ വെമ്പുന്ന പോലെ
എല്ലാം ഒരേ ഭാഗത്തേക്ക് ചാഞ്ഞു കിടക്കുന്നു

ഓരോ കതിരിണ്ടേ ഉള്ളിലും
ഭൂമിയോട് സ്നേഹം ഉണ്ട്.
ഓരോരുത്തരും
ഭൂമി തന്നെ ആണ് കൂടുതല്‍ സ്നേഹിക്കുന്നത്
എന്ന് കരുതി ഭൂമിയോട്
കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുന്നുവോ

ഇന്നലത്തെ കനത്ത മഴയില്‍
അവരുടെ ആഗ്രഹം
കൂടുതല്‍ സാക്ഷാത്കരിച്ച പോലെ തോണി.

എല്ലാവരും തമ്മില്‍ കെട്ടിപ്പുണര്‍ന്നു
പച്ച പട്ടും പുതച്ചു
ഉറങ്ങുന്ന ഒരു പ്രതീതി

വരമ്പിലൂടെ നടന്നു വരുന്ന മനുഷ്യര്‍
ഓരോ കതിര്‍ കയ്യടക്കി തിരുമ്മി
അവയെല്ലാം കൊയ്യാന്‍ പാകമായോ
എന്ന് നോക്കാന്‍ തുടങ്ങി
ഓരോ നിഴല്‍ പോകുമ്പോഴും ഞാന്‍
കൂടുതല്‍ ഭൂമിയോട് ഒട്ടി ഒളിച്ചു കിടന്നു

മഴയുടെ ശമനം കാത്തുകിടക്കുന്ന മനുഷ്യരാല്‍
കൊല്ലാന്‍ വിധിക്കപ്പെട്ടു
തന്ടെ മരണമണിയുടെ ശബ്ദവും
കാതോര്‍ത്തു കിടക്കുന്നവരില്‍
ഒരാള്‍ മാത്രമാണ് ഞാന്‍
എന്ന അവസ്ഥ മനസ്സിലാക്കാതെ

Read more...

Thursday, 4 June 2009





പൊന്നോണം

ചിങ്ങമാസമെത്ത്തിയല്ലോ പൂക്കളും നിറഞ്ഞു ഭൂവില്‍
എങ്ങുമെങ്ങുമാരവങ്ങള്‍ കണ്‍കളില്‍ കുളിര്‍മ്മയും
തിങ്ങിനിന്നു തുമ്പയും വെന്മയാര്‍ന്നുടുപ്പുമായ്
വിങ്ങിന്നിന്നുയെന്മനം നഷ്ട്ടബോധ ചിന്തയാല്‍

തുമ്പ തന്‍ കാന്തിയാല്‍ വെണ്മ ഏറും ഓണനാളില്‍
തമ്പുരാനെ സ്വീകരിക്കാന്‍ ഓടിയെത്തി പൂക്കളം
പംബരത്ത്തിന്‍ പിന്നിലോടും പിച്ച വെച്ച കാലു പോല്‍
ചെമ്പരത്തി പൂവിനായ്‌ ഓടിയെത്തി പൈതലും

അത്തം നാളില്‍ പൂക്കളത്തില്‍ വെക്കുമാദ്യം തുളസിയും
മൊത്തമായ്‌ നുള്ളി വെക്കും കൂടയില്‍ മുക്കുറ്റിയും
പൂത്തു നില്‍ക്കും മത്തയും ചെത്തിയും വാല്സവും
കാത്തുനില്‍ക്കുമേവരും പൂക്കളക്കാന്തി കാണ്മാന്‍

വീടിന്‍ മുറ്റത്തെത്തുമേതോ രാത്രി തന്‍ യാമങ്ങളില്‍
ഉടുക്കുതന്‍ ആരവത്ത്തിന്‍ ഒപ്പം പാടും പാട്ടുമായ്‌
പാടിവന്നു തുകിലുനര്‍ത്ത്തും പാണനും പാട്ടിയും
വീടിനുള്ളില്‍ കുടിയിരിക്കും ചേഷ്ട്ടകള്‍ പടി കടക്കും

കോരുകൊട്ട നിറയുമന്നു അവിലുമലരും നെല്ലും പിന്നെ
അരിയും ഉപ്പുമുളകും പുളിയും എണ്ണയും പപ്പടവും
വാരി വെക്കും വേറെ വേറെ ഭാരമാര്‍ന്ന തൊട്ടിയില്‍
നാരി തന്‍ തലയില്‍ ഏറും ചതുരമാര്‍ന്ന തൊട്ടിയുമ്

അരിമാവാല്‍ അണിയും പറയും ഇടങ്ങഴിയും അറയംപുറവും
കുരുന്നു കയ്യാല്‍ മെനഞ്ഞെടുത്ത ത്രിക്കക്കരയപ്പനും
പാരണക്കായ്‌ കിളിര്‍ത്ത് നില്‍ക്കും തുളസി തന്‍ തറയിലും
വരിവരിയായ്‌ അണിയും പിന്നെ ഉമ്മറപ്പടിയിലും


വിരുന്നു കാക്ക കൂകി നിന്ന് രാജനെ എതിരേല്ക്കുവാന്‍
വരികയായ്‌ തമ്പുരാന്‍ പ്രജകള്‍ തന്‍ മേന്മ കാണ്മാന്‍
ഒരുങ്ങി നിന്ന് കേരളം കുരവയും ആര്പ്പുമായ്‌
നേര്‍ന്നുവന്നു തമ്പുരാന് സ്നേഹവും സദ്യയും

Read more...

Tuesday, 2 June 2009

ഹൃദയമാം പൊയ്ക





















ഹൃദയമാം പൂ പൊയ്ക തന്‍
സ്നേഹമാം ജലനിരപ്പില്‍

കൈ എത്താദൂരത്തെ ആമ്പല്‍ പോലെ
നിന്‍ മനസ്സെന്നില്‍ നിന്നകന്നതെന്തേ ?

മോഹങ്ങള്‍ ആകുമെന്‍ നീര്‍ക്കുമിളകള്‍ എല്ലാം
ആയുസ്സെത്താതെ പിടയുന്നതെന്തേ?
പൊയ്കയിന്‍ അഗാധമാം ആഴങ്ങളില്‍ പോയ്
ആരും കാണാതെ ഒളിക്കുന്നതെന്തേ?

നീലാകാശമാം കവി തന്‍ ഖടിതം
നെഞ്ചില്‍ ചേര്ത്തു നടക്കും നിന്നുടെ
ഹൃദയത്തിന്‍ വാതിലെനിക്കായ്‌
ഒരുവട്ടം കൂടൊന്നു തുറക്കുമോ നീ

Read more...

Wednesday, 27 May 2009

കൂട്ടുകാര്‍















കൂട്ടുകാരെന്നുള്ള വാക്കിനില്ലായിരു
ന്നര്‍ത്തമെന്നാത്മ നിഘണ്ടുവിങ്കല്‍
കിട്ടാത്ത സ്നേഹം മനസ്സിന്ടെ വിങ്ങലാ
ണെന്നുള്ളൊരു സത്യമറിഞ്ഞ നാളില്‍
വിട്ടുപിരിയാത്ത സ്നേഹബന്ധമെന്ന
താണതിനു അര്‍ത്ഥമെന്നോര്‍ത്തു ഞാനും
കൂട്ടിച്ചേര്‍ത്ത് ഞാനാ മാധുര്യമേറുമാ
വാക്കെന്റെ പുസ്തകത്താളുകളില്‍
നേട്ടങ്ങളെന്നോടെ മായ്ക്കും ഇഷ്ട്ടമ
തുള്‍ക്കാമ്പില്‍ നിന്നുമുയര്‍ന്നതായാല്‍
ആട്ടുകട്ടിലാം സ്നെഹമഞ്ചലില്‍ ചേര്‍ത്തി
യിട്ടാട്ടും കൂട്ടുകാരെവരെയും
ഒട്ടുമുക്കാലുള്ള ഇഷ്ടങ്ങളും വന്നു
ചെരുന്നതോ ആകസ്മികമെങ്കിലും
നേട്ടമിചിച്ചിട്ടു സ്നേഹം നടിക്കുന്ന
സ്വാര്തരാം കൂട്ടുകാരാവരുത്

Read more...