Tuesday, 7 July 2009

ഈ ഖത്തറിന്‍ ‍മരുഭൂമിയില്‍

പൊള്ളുന്ന മണലുള്ള മരുഭൂമിയില്‍

വന്നെത്തി ഞങ്ങളന്നാദ്യമായി
തീ പോലെ പൊള്ളും വെളിയിലെല്ലാം
മേയുന്നിതല്ലോ ഒട്ടകങ്ങള്‍

പുതുതായ മൊബൈല്‍ ചെവിയില്‍ വെച്ച്
ഗമയോടെ ലാന്‍ഡ്‌ക്രൂസറില്‍ പറക്കും
തുടുപ്പിച്ച കവിളുള്ള സുന്ദരന്മാര്‍
ആര്‍ത്തുല്ലസിക്കുന്ന കാഴ്ച കാണാം

നീണ്ടുള്ള തൂവെള്ള കുപ്പായവും
തലയില്‍ വിരിക്കുന്ന തൂവാലയും
തൂവാല പാറാതിരിക്കുവാനായ്‌
കുഞ്ചലം പോലുള്ളിരുണ്ട ചരടും

ഏഴുണ്ടഴക് കറുപ്പിനത്രേ
കണ്‍കളിന്നാഴമോ സുറുമയാലെ
കറുപ്പിന്‍ തുണിയാല്‍ മുഖം മറക്കും
തരുണീ മണികളുമുണ്ടിവിടെ
മണല്‍‍ക്കൂനയില്‍ ‍തന്‍ കസര്‍ത്ത് കാട്ടും
ചങ്കൂറ്റമേറും കിടാങ്ങളുണ്ട്
ഹെന്നയാല്‍ കയ്യിന്‍ അഴകു കൂട്ടും
കലാപ്രതിഭയുമുണ്ടിവിടെ

മുഴുങ്ങും നിസ്ക്കാര വിളികളുണ്ട്‌
ഈന്തപ്പനകളിന്‍ നിരകളുണ്ട്
അംബരം ചുംബിക്കുമാറുയര്‍ന്ന
കെട്ടിടക്കൂട്ടവുമുണ്ടിവിടെ

കടലിന്ടെ ഭംഗി മെനഞ്ഞെടുക്കാന്‍
കരിങ്കല്‍ പതിച്ച കോര്‍നീഷുമുണ്ട്
ആകാരഭംഗി മെനഞ്ഞെടുക്കാന്‍
നെട്ടോട്ടമോടുന്നു നാമെല്ലാരും
@@@@@@@

6 comments:

നെരിപ്പോട്‌ 7 July 2009 at 02:46  

Hi Inchooraan, Thanks for your valuable comments... Sivan

താരകൻ 7 July 2009 at 05:06  

മനസ്സിൽ മണലാരണ്യങ്ങളുടെ ചിത്രംവരച്ചിടുന്നുണ്ട് കവിത..ആശംസകൾ

രാമചന്ദ്രൻ വെട്ടിക്കാട്ട് 7 July 2009 at 08:26  

നന്നായിട്ടുണ്ട്
ആശംസകള്‍..

ms 8 July 2009 at 23:51  

meymasa pularithan punchiriyil
enneyum periya aa parava vannu -erangi ee manalil

chettaa ee saudiyude manalil ninnum
nhanum ormakailil panku cherunnu

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com 2 June 2010 at 04:19  

കവിതയില്‍ വലിയ പിടിപാടില്ല എന്നല്ല;തീരെ പിടിയുമില്ല പാടുമില്ല എനിക്ക് .
ഗള്‍ഫിന്റെ ഏകദേശ ചിത്രം ലളിതമായി വര്‍ണിച്ചിട്ടുണ്ട് ഇതില്‍ . എന്നാല്‍ അവസാന രണ്ടുവരി മറ്റുള്ളവരികളുമായി ലയിക്കാത്ത പോലെ എനിക്ക് തോന്നി.(എന്റെ വെറും തോന്നലാവാം)
എന്നാല്‍ ഞാനും പറയട്ടെ ...
"നാട്ടിലെ കോട്ടങ്ങള്‍ നേട്ടമാക്കാന്‍ -
നെട്ടോട്ടമോടുന്നു നാമിവിടെ"

ഭാവുകങ്ങള്‍!