Sunday, 5 July 2009


പിറന്നാള്‍ മഹത്ത്വം

പിറന്നാള്‍ ദിവസങ്ങളോടി അകന്നിടുമ്പോള്‍
ഓര്‍ക്കുകയില്ല നമ്മള്‍
പിറന്നാല്‍ പിരിയുന്നൊരു നാള്‍ വന്നിടുമെന്ന
ഞടുക്കും വസ്തുതയും
തുറന്നാല്‍ അടയുന്നൊരു ഗ്രന്‍ധമീ ജീവിത-
മെന്നത്‌ നിജമെന്നു
മറന്നാല്‍ ദിവസങ്ങളോടിയകലുന്നതു-
മറിയുകയില്ല നമ്മള്‍
ഉറങ്ങാതെ ദിനങ്ങളെണ്ണിക്കഴിയുന്നതു
വെറും വിഡ്ഢിത്തമെന്നാ-
ലുറങ്ങീട്ടു ദിനങ്ങള്‍ പാഴാക്കിടുന്നതിലും
മോശമെന്നതും നിജം
നുറുങ്ങായി മാത്രം ശേഷിക്കുന്നോരീ ജീവിത-
നാളുകളെത്ര വേഗം
കറങ്ങീട്ടു തീര്‍ക്കുവാനൊക്കുമെന്ന് നിനച്ചു
തിമിര്‍ക്കുക ലോകമൊട്ടും

അറുത്ത കൈകളിലുപ്പ് തേക്കാത്തവരുള്ള
യീ ലോകമെമ്പാടുമേ
കറുത്ത മുഖങ്ങളില്‍ ചായം തേച്ചു പിടിപ്പി-
ച്ചവരാണധികവും
ചെറുത്തു നിന്നു പയറ്റണം ജീവിതമാകും
മഹാ നദിക്കക്കരെ
മറുത്തു കടന്നൊരു പുതു ജീവിതമുണ്ടാ-
ക്കിയെടുത്തുയരുവാന്‍

നിറഞ്ഞ മനസ്സാലേവരെയും സ്വീകരിക്കാന്‍
സാധ്യമായാലവയെ
മുറിഞ്ഞു പോകാത്തൊരു ചങ്ങല പോലെയാക്കി
തീര്‍ക്കുമാറാക്കിടേണം
പറഞ്ഞു പോയിടും വാക്കുകളോരോന്നും കറ
തീര്‍ത്തു നല്‍കിടേണം
എറിഞ്ഞ അമ്പും പറഞ്ഞ വാക്കും തിരിച്ചെടു-
ക്കുവാനാവില്ല കഷ്ട്ടം

@@@@@@@

2 comments:

കണ്ണനുണ്ണി 5 July 2009 at 03:51  

ഇന്നലകളെ ഓര്‍ത്തു വിഷമിക്കുകയും നളകളെ ഓര്‍ത്തു വെവലാതിപെടുകയും ചെയ്യാതെ
ഇന്നിനെ സ്നേഹിച്ചാല്‍ ജീവിതം ഒരുപാട് തിളക്കമുള്ളതായി തോന്നുമായിരിക്കും..
നാം ജീവിക്കുന്നത് ഈ നിമിഷം ..മാത്രമല്ലേ ഇപ്പൊ

നെരിപ്പോട്‌ 7 July 2009 at 02:47  

Hi Kannan, Thanks for your commetns.... Sivan